അഭിറാം മനോഹർ|
Last Modified ബുധന്‍, 13 നവംബര്‍ 2019 (20:34 IST)
ദുബായിൽ അമിതവേഗം നിയന്ത്രിക്കുവാൻ സ്കൂളുകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ഇമോജി പരീക്ഷണം വിജയമെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ചീഫ് എക്സിക്യൂട്ടീവ് മൈതാ ബിൻ ആദായി. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് നേരെ കണ്ണരുട്ടുന്ന ഇമോജികളാണ് ഇപ്പോൾ വാർത്തകൾ സ്രുഷ്ട്ടിക്കുന്നത്.
അമിതവേഗത്തിൽ വന്നാൽ ദേഷ്യഭാവത്തിൽ കണ്ണുരുട്ടുന്ന സ്മാർട് സ്ക്രീനിലെ ഇമോജികൾ അനുവദനീയമായ വേഗത്തിൽ വരുന്ന വണ്ടികൾക്ക് നേരെ ചിരിച്ച് സ്വീകരിക്കുകയും ചെയ്യും.
ദുബായിൽ സ്കൂളുകൾക്ക് സമീപം അപകടങ്ങൾ പതിവായതോടെയാണ് പുതിയ സംവിധാനമൊരുക്കിയത്.
സ്കൂളുകൾക്ക് സമീപമുള്ള സീബ്രാ ക്രോസിങ്ങുകളിലാണ് നിലവിൽ ഈ സ്മാർട്ട് സ്ക്രീനുകൾ സ്ഥാപിച്ചിരിക്കുന്നത്.
വാഹനം എത്ര കിലോമീറ്റർ സ്പീഡിൽ വരുന്നുവെന്ന് പോലും ഈ ബോർഡിൽ കാണാനാകും.