രേണുക വേണു|
Last Modified ശനി, 2 ഏപ്രില്‍ 2022 (08:02 IST)
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍വരും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും സാധിക്കും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ ഉത്തരവില്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം നട്ടംതിരിയുന്നതിന്റെ ഇടയിലാണ് അടിയന്തരാവസ്ഥയും നിലവില്‍ വന്നിരിക്കുന്നത്.