കേട്ട് മറന്ന ആനക്കഥയേക്കാൾ ഹൃദയസ്പർശിയായ ഒരു കാഴ്ചയിതാ! - വീഡിയോ കാണാം

‘മുങ്ങിത്താഴുന്ന’ പരിശീലകനെ രക്ഷപ്പെടുത്തുന്ന ആനക്കുട്ടി; വീഡിയോ വൈറലാകുന്നു

aparna shaji| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (12:46 IST)
പാപ്പാനും ആനയും തമ്മിലുള്ള ആത്മാബന്ധങ്ങളുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. അതിൽ പലതും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. കേട്ട് മറന്ന കഥകാളേക്കാൾ ഹൃദയസ്പർശിയായ ഒരു - സ്നേഹത്തിന്റെ കാഴ്ചയിതാ. പുഴയിൽ വീണ പരിശീലകനെ രക്ഷിക്കാൻ ഓടിയെത്തുന്ന ആനക്കുട്ടിയാണ് നായകൻ.

തന്റെ പരിശീലകൻ പുഴയിൽ മുങ്ങിത്താഴുകയാണെന്ന് കരുതിയ ആനക്കുട്ടി കരയിൽ നിന്നും ഓടിയെത്തുകയാണ്. എന്നാൽ, പരിശീലകന്റെ ഒരു പരീക്ഷണമായിരുന്നു ഇത്. പരിശീലിപ്പിച്ച ആന രക്ഷിക്കാനെത്തുമോ എന്ന് പരീക്ഷണം നടത്തുകയായിരുന്നു പരിശീലകന്‍. ടൂറിസ്റ്റ് വ്യവസായത്തിന് മുന്നോടിയായിട്ട് ആനകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം. വിഡിയോ വൈറലാകുന്നു.

ഉത്തര തായ്‌ലന്‍ഡിലെ ചിയാംഗ് മാഗിയിലെ എലിഫന്റ് നാച്വറല്‍ പാര്‍ക്കിലാണ് സംഭവം. ആനകളെ പരിശീലിപ്പിക്കുന്ന ഡാറിക് തോംസണ്‍ എന്ന 42 കാരനാണ് പരീക്ഷണം നടത്തിയത്. പുഴയില്‍ നീന്തുകയായിരുന്ന ഡാറിക് താന്‍ ഒഴുക്കില്‍ പെട്ടതായി അഭിനയിച്ച് രക്ഷപ്പെടുത്താനായി നിലവിളിച്ചു. ഇതോടെ കുട്ടിയാന നീന്തിയെത്തി. പിന്നെ കാലിനോട് ചേര്‍ത്തു നിര്‍ത്തി. ഖാം ലാ എന്നാണ് ആനയുടെ പേര്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :