ചാരവൃത്തി : അല്‍ജസീറ മാധ്യമ പ്രവര്‍ത്തകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക്‌ ഈജിപ്‌ത്യന്‍ കോടതി വധശിക്ഷ വിധിച്ചു

രാജ്യരഹസ്യങ്ങള്‍ ഖത്തറിന്‌ ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് രണ്ട്‌ അല്‍ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം ആറ്‌ പേര്‍ക്ക്‌ ഈജിപ്‌ത്യന്‍ കോടതി വധശിക്ഷ വിധിച്ചു

ഈജിപ്ത്, അല്‍ജസീറ, കോടതി, വധശിക്ഷ egypt, al jazeera, court, death penalty
ഈജിപ്ത്| സജിത്ത്| Last Modified ഞായര്‍, 8 മെയ് 2016 (16:41 IST)
രാജ്യരഹസ്യങ്ങള്‍ ഖത്തറിന്‌ ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് രണ്ട്‌ അല്‍ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം ആറ്‌ പേര്‍ക്ക്‌ ഈജിപ്‌ത്യന്‍ കോടതി വിധിച്ചു. അല്‍ജസീറ അറബിക്‌ ചാനലിലെ ന്യൂസ്‌ ഡയറക്‌ടര്‍ ഇബ്രാഹിം മൊഹമ്മദ്‌ ഹിലാല്‍ ജോര്‍ദ്ദാനില്‍ നിന്നുള്ള അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ അലാ ഒമര്‍ മൊഹമ്മദ്‌ സബ്ലാന്‍ എന്നിവരാണ് വധശിക്ഷ ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍‌.

കേസില്‍ ഇത്‌ നാലാം തവണയാണ്‌ ഈജിപ്‌ഷ്യന്‍ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി ശിക്ഷാവിധി നേരിടുന്നത്‌.
കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മുര്‍സിയെ സ്‌ഥാനഭ്രഷ്‌ടനാക്കിയിരുന്നു. കഴിഞ്ഞ മൂന്നു കേസുകളിലായി വധശിക്ഷയ്‌ക്കും ജീവപര്യന്തത്തിനും ഇരുപത് വര്‍ഷത്തെ തടവിനുമാണ് മുര്‍സി ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌. മുര്‍സിയും കേസിലെ പ്രതികളായ മറ്റു പത്ത്പേരും രഹസ്യരേഖകള്‍ ഖത്തറിനു ചോര്‍ത്തിക്കൊടുത്തതായാണ്‌ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആരോപിച്ചത്‌.

2015ല്‍ ജയില്‍ചാട്ടം, പോലിസ്‌ സ്‌റ്റേഷന്‍ ആക്രമണം എന്നീ കേസുകളിലാണ് മുര്‍സിക്കെതിരെ വധശിക്ഷ ചുമത്തിയത്‌. 2011ല്‍ അന്നത്തെ ഏകാധിപതി ഹുസ്‌നി മുബാറകിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുര്‍സി ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായെന്നായിരുന്നു അല്‍സീസിയുടെ ഏകാധിപത്യഭരണകൂടം ആരോപിച്ചത്‌.
ഈജിപ്‌തിലെ മുതിര്‍ന്ന്‌ സുന്നി നേതാവായ മുഫ്‌തിയുമായി വരുന്ന ജൂണില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം ശിക്ഷവിധിയില്‍ ഇളവുണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്‌.

(ചിത്രതിനു കടപ്പാട് : മംഗളം)

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ ...

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു
ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; ...

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
തൊട്ടടുത്ത് കട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി രാമാമൃത (57) പ്രതി

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി ...

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)
Asif Ali and Pinarayi Vijayan: സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...