ഇറച്ചി കഴിക്കുന്നവര്‍ സൂക്ഷിക്കുക, എബോള ഇറച്ചി വഴിയും വരും!

ലണ്ടണ്‍| VISHNU.NL| Last Modified വ്യാഴം, 31 ജൂലൈ 2014 (15:57 IST)
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന കൊലയാളി വൈറസ് ആയ എബോള മനുഷ്യരില്‍ കൂടി മാത്രമല്ല ഇറക്കുമതി ചെയ്യുന്ന ഇറച്ചികളില്‍ കൂടിയും പടരുമെന്ന് മുന്നറിയിപ്പ്. ]

ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇറച്ചികളില്‍ എബോള വൈറസ് കണ്ടേക്കാമെന്നാണ് പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്. നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റോബര്‍ട്ട് ഡിങ്ക് വാള്‍
ആണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എത്തുന്നുണ്ട്.

കാട്ടു പോത്ത്, കൃഷ്ണ മാന്‍, എലി, ചിമ്പാന്‍സി എന്നിവയുടെ ഇറച്ചികള്‍ യുകെയില്‍ വന്‍ ഡിമാന്‍ഡാനുള്ളത്. കാട്ടുമൃഗങ്ങള്‍ എബോള വൈറസിനെ വഹിക്കാന്‍ സാധ്യതയുള്ളവ ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആഫ്രിക്കന്‍ കാടുകളില്‍ നിന്ന് നിയമ വിരുദ്ധമായി കൊല്ലുന്ന മടുകളുടെ ഇറച്ചി പല രാജ്യങ്ങളിലേക്കും അവര്‍ കയറ്റുമതി ചെയ്യാറുണ്ട്. ലണ്ടണിലെ നിരവധി റെസ്റ്റോറന്റുകളില്‍ ഇത്തരത്തില്‍ കൊണ്ടുവരുന്ന ഇറച്ചികള്‍ ഉപയോഗിക്കാറുണ്ട്.

എബോളപ്പേടി ആഫ്രിക്കയില്‍ നിന്നെത്തുന്ന വിമാനയാത്രക്കാരില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്ന് വ്യക്തമായതോടെ യൂറോപ്പ് ആകമാനം ഭീതിയിലായിട്ടുണ്ട്. ഇന്ത്യയിലേക്ക് പക്ഷെ ആഫ്രിക്കയില്‍ നിന്ന് ഇറച്ചി ഇറക്കുമതി ഇല്ലാത്തതിനാല്‍ നമുക്ക് അധികം ഭയപ്പെടേണ്ടി വരില്ല!.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :