സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 12 ഫെബ്രുവരി 2023 (08:38 IST)
തുര്‍ക്കി ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 28000 കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഭൂകമ്പത്തില്‍ പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്.
അതേസമയം വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായി വൈറ്റ് ഹെല്‍മെറ്റ്‌സ് സന്നദ്ധ സംഘടന അറിയിച്ചു. കനത്ത പുകമഞ്ഞ് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഭക്ഷണവും ചികിത്സയും കിട്ടാതെ ഭൂകമ്പത്തെ അതിജീവിച്ചവരും മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.