മലേഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

മലേഷ്യയില്‍  ഭൂചലനം , യുഎസ് , ബോര്‍ണിയോ ദ്വീപ് ,  ജിയോളജിക്കല്‍ സര്‍വേ
ക്വാലാലംപുര്‍| jibin| Last Modified വെള്ളി, 5 ജൂണ്‍ 2015 (08:47 IST)
മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂചലനം. വെള്ളിയാഴ്ച രാവിലെ സാബാ ജില്ലയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സാബായില്‍ നിന്നും 54 കിലോമീറ്റര്‍ മാറി 10 കിലോമീറ്റര്‍ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :