ചിലിയിൽ വൻ ഭൂചലനം; 8.3 തീവ്രത, സുനാമി മുന്നറിയിപ്പ്; രണ്ടു മരണം

ചിലിയിൽ ഭൂചലനം , ഭൂചലനം , സുനാമി മുന്നറിയിപ്പ്
സാന്റിയാഗോ| jibin| Last Updated: വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (08:56 IST)
ചിലി തലസ്ഥാനമായ സാന്റിയാഗോയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുപേര്‍ മരിക്കുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി തുടർചലനങ്ങളും പിന്നാലെയുണ്ടായി. ഭൂചലനം ഉണ്ടായതിനെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. പലരും തുറസായ സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. പലയിടങ്ങളിലെയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. സുനാമി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ തീരദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :