സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (09:28 IST)
അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂചലനത്തിന്റെ വ്യാപ്തി 10 കിലോമീറ്ററാണ്. അതേസമയം മേഘാലയിലും ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.
മേഘാലയിലെ തുറയിലാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 6.57നാണ് ഭൂചലനം ഉണ്ടായത്. കൂടാതെ മണിപൂരിലെ നോനി ജില്ലയിലും ഭൂചലനം ഉണ്ടായി. 3.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.