സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 ജനുവരി 2022 (07:27 IST)
പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. തിങ്കളാഴ്ചയാണ് ഭൂചലനം ഉണ്ടായത്. വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണാണ് ആളുകള്‍ മരണപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ മരണപ്പെട്ടവരില്‍ അഞ്ചു സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. 2015ലുണ്ടായ ഭൂചലനത്തില്‍ അഫ്ഗാനിസ്ഥാനില്‍ 280തോളം പേര്‍ മരണപ്പെട്ടിരുന്നു.