സുഹൃത്തിനുവേണ്ടി ഡ്രൈവിംഗ് ടെസ്റ്റ് എഴുതാനെത്തി, ദുബായിൽ യുവാവിന് കിട്ടിയത് എട്ടിന്റെ പണി !

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (14:40 IST)
ദുബായ്: സുഹൃത്തിന് ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കാൻ ആൾമാറാട്ടം നടത്തി പരിക്ഷക്കെത്തിയ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 23 കാരനെതിരെ ദുബായ് കോടതിയിൽ വിചാരണ ആരംഭിച്ചു.

22 കാരനായ സുഹൃത്തിനു വേണ്ടിയാണ് ഇയാൾ ആൾമാറാട്ടം നടത്തി ഡ്രൈവിംഗ് ടെസ്റ്റിന്റെ തിയററ്റിക്കൽ പരീക്ഷ എഴുതാൻ എത്തിയത്. ഇരുവരും പാകിസ്ഥാൻ സ്വദേശികളാണ്. സുഹൃത്തിന്റെ എമിറേറ്റ്സ് ഐഡിയും മറ്റു രേഖകളുമായിയാണ് ഇയാൾ പരീക്ഷക്കെത്തിയത്. എന്നാൽ രേഖകളിലെ ആളുമായി ഇയാൾക്ക് രൂപ സാദൃശ്യമില്ലെന്ന് കണ്ടെത്തിയതോടെ ഡ്രൈവിംഗ് സ്കൂൾ അധികൃതർ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.

ബർ ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.1000 ദിർഹം പ്രതിഫലം വാങ്ങിയാണ് താൻ സുഹൃത്തിനായി പരീക്ഷ എഴുതാൻ എത്തിയത് എന്ന് പിടിയിലായ പാകിസ്ഥാൻ സ്വദേശി പൊലീസിനോടും കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറോഡും സമ്മതിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :