ദുബായില്‍ അപകടത്തില്‍പെട്ട എമിറേറ്റ്സ് വിമാനത്തിന്റെ ബ്ലാക്ക്‌ബോക്സ് കണ്ടെടുത്തു

അപകടത്തില്‍പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്സ് കണ്ടെടുത്തു

ദുബായ്| joys joy| Last Modified ശനി, 6 ഓഗസ്റ്റ് 2016 (09:16 IST)
ദുബായില്‍ അപകടത്തില്‍പെട്ട
എമിറേറ്റ്സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വ്യാഴാഴ്ച ബ്ലാക്ക്‌ബോക്സ് ലഭിച്ചിരുന്നു. അതേസമയം, വിമാനാപകടത്തെ തുടര്‍ന്ന് അവതാളത്തിലായ ദുബായ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ സാധാരണനിലയില്‍ ആയിട്ടില്ല.

വെള്ളിയാഴ്ച 29 വിമാന കമ്പനികളുടെ ദുബായില്‍ നിന്നും തിരിച്ചുമുള്ള 200ഓളം സര്‍വ്വീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകി. ശനിയാഴ്ച രാവിലെയോടെ സര്‍വ്വീസുകള്‍ പൂര്‍വസ്ഥിതിയില്‍ ആകുമെന്നാണ് കരുതുന്നത്.

ഇന്ത്യ, ആസ്ത്രേലിയ, പാകിസ്ഥാന്‍, റഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :