ഇസ്ലാമാബാദ്:|
Last Modified ഞായര്‍, 17 മെയ് 2015 (10:00 IST)
പാകിസ്ഥാനിലെ വസീറിസ്ഥാനില്‍ യുഎസ്
ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്ഥാനിലെ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗോത്രമേഖലയിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
ശനിയാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായതെന്നാണ് പാക്കിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്ഥാനികളും മൂന്ന് പേര്‍ ഉസ്ബെകിസ്ഥാന്‍ സ്വദേശികളുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ താവളമായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്.