മക്കയിലെ കഅ്‌ബ ഉൾക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാർ ഇടിച്ചുകയറി: ഒരാൾ അറസ്റ്റിൽ: വീഡിയോ

അഭിറാം മനോഹർ| Last Modified ശനി, 31 ഒക്‌ടോബര്‍ 2020 (09:39 IST)
മക്കയിലെ കഅ്‌ബ ഉൾപ്പെടുന്ന ഹറം പള്ളിയിലേക്ക് ഇടിച്ചു കയറി. വെള്ളിയാഴ്‌ച്ച രാത്രിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും തകർത്തു. കാറോടിച്ച സൌദി യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗത്തിൽ പാഞ്ഞ കാർ ഹറമിന് നേരെയെത്തി. രണ്ടു ബാരിക്കേഡുകള്‍ തകര്‍ത്ത് ഹറമിന്റെ വാതിലില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ ഹറമിന്‍റെ വാതിലും ബാരിക്കേ‍ഡുകളും പൊട്ടിയിട്ടുണ്ട്. സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. കോവിഡ് കാരണം ഹറമില്‍ നിയന്ത്രണമുള്ളതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലോകത്ത് തന്നെ ഏറ്റവും വലിയ സുരക്ഷാ വിന്യാസമുള്ള മേഖലയാണ് മക്കയിലെ ഹറം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :