തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാനുള്ള അട്ടിമറിശ്രമം പരാജയപ്പെട്ടു: സൈനികര്‍ കീഴടങ്ങി - ദൃശ്യങ്ങള്‍

തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൈനികര്‍ കീഴടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു

ankara, turky, attack, death അങ്കാറ, തുര്‍ക്കി, അക്രമണം, മരണം
തുര്‍ക്കി| സജിത്ത്| Last Modified ശനി, 16 ജൂലൈ 2016 (13:35 IST)
തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൈനികര്‍ കീഴടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോസ്‌ഫോറസിലെ മേല്‍പാലത്തില്‍ തമ്പടിച്ചിരുന്ന വിമത സൈനികര്‍ കീഴടങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഈ മേല്‍പാലത്തിനു മുകളില്‍ വച്ചാണ് ഇന്നലെ രാത്രി വലിയ സംഘര്‍ഷങ്ങളുണ്ടായത്. രൂക്ഷമായ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഇതുവരെ 336 പേരെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.

കൊല്ലപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പത്തിരണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് തുര്‍ക്കി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ എഫ്‌പി പോലെയുള്ള വാര്‍ത്താ ഏജന്‍സികളാണ് 60 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :