സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 31 മാര്‍ച്ച് 2025 (18:32 IST)
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും
അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് നോക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. പകരച്ചുങ്കം നിലവില്‍ വരുന്ന ഏപ്രില്‍ 2 അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഫയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എല്ലാ രാജ്യങ്ങള്‍ക്കും നികുതി ചുമത്തുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്ത് സംഭവിക്കുന്നു എന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു.
നേരത്തെ 15ഓളം രാജ്യങ്ങള്‍ക്ക് മേലായിരിക്കും നികുതി ഏര്‍പ്പെടുത്തുക എന്നായിരുന്നു വന്നിരുന്ന വിവരം. അതേസമയം ഇന്ത്യക്കെതിരെയുള്ള പകരച്ചുങ്കം ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതം സൃഷ്ടിക്കും. അടുത്ത സാമ്പത്തിക വര്‍ഷം 730 കോടി ഡോളറിന്റെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നത്.