നായയുടെ വെടിയേറ്റ് ഉടമ മരിച്ചു

ഇന്‍ഡ്യാന| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (15:15 IST)
നായയുടെ വെടിയേറ്റ് ഉടമ മരിച്ചു. ഇന്‍ഡ്യാനയിലാണ് സംഭവം. ഇന്‍ഡ്യാന സ്വദേശി അല്ലീ കാര്‍ട്ടര്‍ എന്ന 25 കാരിക്കാണ് അങ്ങനെയൊരു വെടിയേറ്റത്. ചോക്ലേറ്റ് ലാബ്രിഡോര്‍ ഇനത്തില്‍പ്പെട്ട നായക്ക് ട്രിഗര്‍ (കാഞ്ചി) എന്ന് പേരിടുമ്പോള്‍ ആ പേര് ഇങ്ങനെ അറം പറ്റുമെന്ന് കാര്‍ട്ടര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.

അലക്ഷ്യമായി നിലത്തിട്ട തോക്കില്‍ നിന്നാണ് ട്രിഗര്‍ കാഞ്ചി വലിച്ചത്. വെടിയേറ്റ കാര്‍ട്ടര്‍ ഇടതു കാല്‍വണ്ണയിലും വിരലിലും പരിക്കേറ്റ് ആശുപത്രിയിലാണ്. നിലത്തുകിടന്ന തോക്കിന്റെ കാഞ്ചിയില്‍ കാല്‍കൊണ്ട് അമര്‍ത്തുകയായിരുന്നു. പോയിന്റ് ബ്ലാങ്കിലാണ് വെടിയേറ്റത്. ഭാഗ്യം കൊണ്ടു മാത്രമാണ് കാര്‍ട്ടര്‍ രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :