കാലിഫോർണിയ|
jibin|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (12:34 IST)
കാമുകി അകന്നു പോയതില്‍ അരിശം തീര്‍ക്കാനായി കാമുകന്‍ വളര്‍ത്തുനായയെ കൊന്ന് കറിവെച്ച് കാമുകിക്ക് നല്‍കി. വടക്കൻ കാലിഫോർണിയയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലോ സീഡ്രോ സ്വദേശിയായ റയാൻ വാട്ടൻപാഗിനെ(34) പൊലീസ് അറസ്റ്റ് ചെയ്തു.
റയാനും യുവതിയും വലിയ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയതോടെ വഴക്കും അതിനെ തുടര്‍ന്നുണ്ടായ ഗാർഹിക പീഢനത്തെ തുടർന്നും കഴിഞ്ഞ ആഗസ്റ്റിൽ യുവതി ഇയാളിൽ നിന്നും അകന്നു. ഇതിന് ശേഷമാണ് യുവതിയുടെ ബെയർ എന്ന പോമറേനിയൻ നായയെ കാണാതാവുകയും ചെയ്തു.
പിന്നീട് റയാൻ യുവതിയെ വീണ്ടും അനുരഞ്ജന ചർച്ചയ്ക്കായി വീട്ടിലേക്ക് വിളിക്കുകയും സംസാരത്തിനു ശേഷം യുവതിക്ക് മാംസാഹാരം നല്‍കുകയും ചെയ്തു. ഇതിനു ശേഷം യുവതി തന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. പിന്നീട് റയാൻ യുവതിക്ക് നായയുടെ രുചി എങ്ങനെയുണ്ടായിരുന്നു എന്ന് അന്വേഷിച്ചു കൊണ്ട് ഫോൺ സന്ദേശം അയ്ക്കുകയും. നായയുടെ രണ്ട് കാൽപ്പാദങ്ങള്‍ യുവതിയുടെ വീട്ടില്‍ കൊണ്ടു പോയി ഇടുകയും ചെയ്തു. ഇതിന് ശേഷം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.