സൈന്യത്തെ പിൻവലിച്ചതിൽ പശ്ചാത്താപമില്ല: താലിബാനെ അഫ്‌ഗാൻ തന്നെ നേരിടണമെന്ന് ജോ ബൈഡൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (12:16 IST)
ഭീകരരെ അഫ്‌ഗാനിസ്ഥാൻ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിൽ ഇനിയൊരു സൈനികനീക്കത്തിനില്ല. അഫ്‌ഗാൻ നേതാക്കൾ അവരുടെ രാജ്യത്തിനായി ഒന്നിച്ച് നിന്ന് പോരാടണം പറഞ്ഞു. താലിബൻ അഫ്‌ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ബൈഡന്റെ പരാമർശം.

20 വർഷക്കാലമായി കോടികണക്കിന് പണമാണ് അ‌‌മേരിക്ക അഫ്‌ഗാനിസ്ഥാനിലെ സൈനികനീക്കങ്ങൾക്കായി ചിലവാക്കിയത്. ആയിരകണക്കിന് അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. അതിനാൽ തന്നെ അഫ്‌ഗാനിൽ ഇനിയൊരു സൈനിക നീക്കത്തിന് തയ്യാറ്അല്ല. എന്നാൽ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം അമേരിക്ക തുടരുമെന്നും ജോ ബൈഡൻ പറഞ്ഞു.

അതേസമയം അഫ്‌ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ബാഗ്ലാന്റെ തലസ്ഥാന നഗരമായ പുല്‍ ഇ ഖുംരിയും താലിബന്‍ ഭീകരര്‍ കീഴടക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താലിബാന്‍ പിടിച്ചെടുക്കുന്ന ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം അഫ്‌‌ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :