ഇന്ത്യക്കാരന്‍ ചൊവ്വയിലേക്ക് താമസം മാറ്റുന്നു

ദോഹ| jibin| Last Modified ബുധന്‍, 7 മെയ് 2014 (15:17 IST)
ഇന്ത്യക്കാരന്‍ ചൊവ്വയിലേക്ക് കുടിയേറുന്നു. മുബശ്ശിര്‍ അഹമദ് എന്ന ചെറുപ്പക്കാരനാണ് ചൊവ്വയിലേക്ക് താമസം മാറ്റുന്നത്. 119 പേരെ മറികടന്നാണ് മുബശ്ശിര്‍ ചൊവ്വയിലേക്ക് പോകുന്നത്. ഇതിനായി തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലേക്കാണ് ഇപ്പോള്‍ മുബശ്ശിര്‍ കടന്നിരിക്കുന്നത്.

എന്നാല്‍ മുബശ്ശിര്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തനിക്കിപ്പോള്‍ ചൊവ്വയിലേക്ക് പോകുന്നതിനെ കുറിച്ച് വ്യക്തമായ തീരുമാനം എടുത്തില്ലെന്നും. തുടക്കത്തില്‍ ഉണ്ടായിരുന്ന താല്‍പ്പര്യം ഇപ്പോള്‍ ഇല്ലെന്നും മുബശ്ശിര്‍ പറഞ്ഞു.

ചൊവ്വയിലേക്ക് താമസത്തിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 1,259 പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. സൌദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നും മൂന്നുപേരും ഒമാനില്‍ നിന്ന് ഒരാളുമാണ് ഗള്‍ഫില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് തിരിച്ചുവരാത്ത യാത്രയായ 'മാര്‍സ് വണ്‍' പദ്ധതി പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :