സ്നോഡന്‍ പറയുന്നു, ആ‍ധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കണം!

Edward Snowden, UIDAI, KC Verma, Aadhaar,  എഡ്വേര്‍ഡ് സ്നോഡന്‍, ന്യൂഡല്‍ഹി, ആധാര്‍, യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി| BIJU| Last Updated: തിങ്കള്‍, 22 ജനുവരി 2018 (19:54 IST)
ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കിയാണ് നേരിടേണ്ടതെന്ന് എഡ്വേര്‍ഡ് സ്നോഡന്‍. ഇന്ത്യയില്‍ ബാങ്കുകളും ടെലികോം കമ്പനികളുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ സ്നോഡന്‍ ശക്തമായി വിമര്‍ശിക്കുന്നു.

ട്വിറ്ററിലാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനായ സ്നോഡന്‍ ആധാറിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

റോ മുന്‍ ചീഫ് കെ സി വര്‍മ എഴുതിയ Nineteen Eighty-Four and India’s Severe Case of ‘Aadhaaritis’ എന്ന ലേഖനവും സ്നോഡന്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്. ആധാര്‍ വെറും തിരിച്ചറിയല്‍ രേഖ മാത്രമാണെന്നുള്ള യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദീകരണത്തെയും സ്നോഡന്‍ വിമര്‍ശിക്കുന്നു.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് നേരത്തേ തന്നെ എഡ്വേര്‍ഡ് സ്നോഡന്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :