തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 10 ജനുവരി 2021 (11:32 IST)
ജക്കാർത്ത: 62 പേരുമായ കാണാതായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷടങ്ങൾ കണ്ടെത്തി. ജാവ കടലിൽനിന്നുമാണ് രക്ഷാ പ്രവർത്തകർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശനിയാശ്ച ഉച്ചയ്ക്ക് 2.30 ന് ജക്കാർത്തയിൽനിന്നും വെസ്റ്റ് കാളിമന്തനിയിലേയ്ക്ക് പുറപ്പെട്ട ശ്രീവിജിയ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകർന്നുവീണത്.

പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റാഡാറിൽനിന്നും അപ്രത്യക്ഷമാവുകയായിരുന്നു. 15 ജീവനക്കാർ ഉൾപ്പടെ 62 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഏഴ് കുട്ടികളും മൂന്ന് ശിശുക്കളും ഉണ്ട്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലും തുറമുഖത്തും രണ്ട് ക്രൈസിസ് സെന്ററുകൾ ആരംഭിച്ചു. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ ഈ രണ്ട് കേന്ദ്രങ്ങളിലും എത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായി പത്ത് കപ്പലുകളെ നിയോഗിച്ചിട്ടുണ്ട്. ലാൻസാങ് ദ്വീപിനും ലാക്വി ദ്വീപിനും ഇടയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവിടെ തെരച്ചിൽ ഊർജ്ജിതമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :