ഇടിയേറ്റ് ചോരയൊലിച്ച് വീഴുന്ന എതിരാളികള്‍; മുഹമ്മദലിയുടെ പ്രശസ്‌തമായ പത്ത് പ്രകടനങ്ങള്‍ കാണാം

ഇന്ന് യുഎസിലെ അരിസോണിലായിരുന്നു മുഹമ്മദലിയുടെ അന്ത്യം

മുഹമ്മദലി അന്തരിച്ചു , മുഹമ്മദലി , ബോക്‍സര്‍ , അമേരിക്ക
ന്യൂയോര്‍ക്ക്| jibin| Last Modified ശനി, 4 ജൂണ്‍ 2016 (11:34 IST)
പൂമ്പാറ്റയെപ്പോലെ പാറിനടക്കുകയും തേനീച്ചയെപ്പോലെ കുത്തുകയും ചെയ്യുന്ന ബോക്‍സര്‍ എന്ന് പേരെടുത്ത ബോക്‍സിങ് ഇതിഹാസം മുഹമ്മദലി നമ്മളില്‍ നിന്ന് വേര്‍പെട്ടു പോയെങ്കിലും ഇടിക്കൂട്ടിലെ അദ്ദേഹത്തിന്റെ പ്രകടനം മറക്കാന്‍ സാധിക്കുന്നതല്ല.

പത്തൊന്‍പതാം വയസിൽ ലൈറ്റ് ഹെവിവെയ്‌റ്റ് (81 കിലോ) ബോക്‌സിങ് സ്വർണം നേടിയതോടെയാണ് അലി ലോക ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് അങ്ങോട്ട് ജയങ്ങളും തോല്‍‌വികളും കൂടെയെത്തിയെങ്കിലും അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. കറുത്ത വര്‍ഗക്കാരന്‍ ആയതിനാല്‍ ഏല്‍ക്കേണ്ടിവന്ന വിഷമ സാഹചര്യങ്ങളും അദ്ദേഹം പരസ്യമായി തന്നെ വ്യക്തമാക്കുകയും ചെയ്‌തു.

ഇന്ന് യുഎസിലെ അരിസോണിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് അടിമയായ ഇതിഹാസതാരം രണ്ടു വര്‍ഷങ്ങളായി അണുബാധയും ന്യൂമോണിയയും മൂലം വിഷമിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :