ഇത് ഇന്ത്യയിലായിരുന്നെങ്കിലോ ?; ബെക്കാമിനെ വിറപ്പിച്ച് കോടതി - ഒടുവില്‍ വിലക്കേര്‍പ്പെടുത്തി

 David beckham , mobile phone , driving , ഡേവിഡ് ബെക്കാം , കോടതി , ഡ്രൈവിംഗ് വിലക്ക്
ലണ്ടന്‍| Last Modified വെള്ളി, 10 മെയ് 2019 (13:43 IST)
സെലിബ്രറ്റികളുടെയും രഷ്‌ട്രീയത്തിലും പുറത്തും ഉന്നത സ്ഥാനം വഹിക്കുന്നവരുടെയും മുന്നില്‍ നിയമങ്ങള്‍ വഴിമാറുന്നത് ഇന്ത്യയില്‍ സ്വാഭാവികമാണ്. സ്വാധീനവും പണവും ഉപയോഗിച്ച് പല കുറ്റകൃത്യങ്ങളില്‍ നിന്നും ഇവര്‍ രക്ഷപ്പെടുമ്പോള്‍ സാധാരണക്കാര്‍ക്ക് മറിച്ചുള്ള നീതിയാണ് ലഭിക്കുക.

എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുള്ള മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍താരം ഡേവിഡ് ബെക്കാമിനോട് യാതൊരു ദയയും കാട്ടിയില്ല ലണ്ടനിലെ ജില്ല കോടതി. വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചതിന് സൂപ്പര്‍‌താരത്തിന്റെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍‌ഡ് ചെയ്‌തു.

ഡ്രൈവിംഗ് വിലക്കിന് പുറമെ എഴുപത് പൗണ്ട് ബെക്കാമിന് പിഴയും വിധിച്ചു. 100 പൗണ്ട് കോടതി ചെലവായി കെട്ടിവയ്ക്കണം. ഒപ്പം 75 പൗണ്ട് സര്‍ചാര്‍ജും കെട്ടിവയ്ക്കണം. ഇതെല്ലാം 7 ദിവസത്തിനുള്ളില്‍ നടത്തണം.

കഴിഞ്ഞ വര്‍ഷം നവംബര്‍ 21നാണ് വാഹനം ഓടിക്കുന്നതിനിടെ ബെക്കാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഈ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

റോഡില്‍ തിരക്കില്ലാത്ത സമയത്താണ് ഫോണ്‍ ഉപയോഗിച്ചതെന്ന താരത്തിന്റെ വാദത്തെ ജഡ്‌ജി ശക്തമായി വിമര്‍ശിച്ചു. ബെക്കാമിന്റെ പിഴവിന് ന്യായീകരണം ആവശ്യമില്ല. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ താങ്കളുടെ കണ്ണ് റോഡില്‍ ആല്ലായിരുന്നു. കീഴ്പ്പോട്ടായിരുന്നു താങ്കളുടെ ശ്രദ്ധയെന്നും ജഡ്ജി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :