ശത്രുതയ്‌ക്ക് വിരാമമിടാന്‍ ജോണ്‍ കെറി ഓഗസ്റ്റില്‍ ക്യൂബ സന്ദര്‍ശിക്കും

ക്യൂബ  , കമ്യൂണിസ്റ്റ് ഭരണകൂടം , ജോണ്‍ കെറി , അമേരിക്ക
വാഷിംഗ്ടണ്‍| jibin| Last Modified ചൊവ്വ, 21 ജൂലൈ 2015 (15:05 IST)
ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും അമേരിക്കന്‍ ഭരണകൂടവുമായി അഞ്ച് ദശാബ്ദക്കാലമായി നിലനിന്നിരുന്ന ശത്രുതയ്‌ക്ക് വിരാമമിടാന്‍ പരസ്പരം എംബസികള്‍ തുറന്നതിന് പിന്നാലെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഓഗസ്റ്റില്‍ സന്ദര്‍ശിക്കും.1958നു ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കും കെറി.

ക്യൂബന്‍ വിദേശകാര്യ മന്ത്രി ബര്‍ണോ റോഡ്രിഗസ് ഇന്നലെ അമേരിക്കയില്‍ ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫോഗി ബോട്ടം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ക്യൂബന്‍ പതാകയും ഉയര്‍ത്തി. അമേരിക്കയ്ക്കും ക്യൂബയ്ക്കുമിടയില്‍ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട നയതന്ത്രപ്രതിസന്ധി അവസാനിച്ചതോടെയാണ് ഇരുരാജ്യങ്ങളും എംബസികള്‍ തുടക്കന്‍ പരസ്പരം ധാരണയായത്. എന്നാല്‍ ക്യൂബയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ഇതുവരെ യു.എസ് നീക്കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :