VISHNU N L|
Last Modified ശനി, 30 മെയ് 2015 (08:36 IST)
ഏറെക്കാലത്തെ ഉപരോധങ്ങള്‍ക്കും വെറുപ്പുകള്‍ക്കും ശേഷം സഹകരണത്തിന്റെ ഹസ്തവുമായി
അമേരിക്ക ക്യൂബയോട് അടുക്കുന്നു. ക്യൂബയുമായുള്ള
ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി രാജ്യത്തെ ഭീകരരാജ്യങ്ങളുടെ
പട്ടികയില്‍നിന്ന്
അമേരിക്ക
നീക്കി. ഇതോടെ, ക്യൂബക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക
ഉപരോധം പൂര്‍ണമായി
പിന്‍വലിക്കാന്‍ സാധ്യത ഏറി.
ക്യൂബന്‍ ആക്ടിംഗ് പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. ഇതിന് ഔദ്യോഗിക അംഗീകാരം പിന്നാലെ എത്തി. ഇരു രാജ്യങ്ങളും പൂര്‍ണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുന്നതിന് ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ക്യൂബയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചു. തീവ്രവാദത്തിന്റെ പാതയില്‍ നിന്ന് മാറിയ
ക്യൂബ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അമേരിക്ക പ്രസ്‍താവനയിറക്കി.
1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് തീവ്രവാദ സംഘങ്ങളെ ഫിദല്‍ കാസ്‌ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. പുതിയ നടപടിയോടെ 60 വര്‍ഷമായി വിരുദ്ധ ധ്രുവങ്ങളിലായിരുന്ന ക്യൂബയും അമേരിക്കയും ചരിത്രപരമായ അകലം കുറയ്ക്കലാണ് നടത്തുന്നത്.