വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 22 മെയ് 2020 (07:26 IST)
ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. 51,89,899 പേർക്കാണ് നിലവിൽ രോഗബധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,818 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. 3,34,092 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. അമേരിക്കയിൽ മരണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 96,314 പേർക്കാണ് അമേരിക്കയിൽ മാത്രം ജീവൻ നഷ്ടമായത്.
കഴിഞ്ഞ ദിവസം 1,344 പേർ അമേരിക്കയിൽ മരിച്ചു. 28,044 പേർക്കാണ് 24 മണിക്കൂറന്നിടെ അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്. ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. ഇന്നലെ മാത്രം 1,153 പേരാണ് ബ്രസീലിൽ മരിച്ചത്. ഇതോടെ മരണ സംഖ്യ 20,047 ആയി ഉയർന്നു. മൂന്ന് ലക്ഷത്തിലധികം രോഗബധിതരുള്ള റഷ്യയിൽ കഴിഞ്ഞ ദിവസം മാത്രം 8,000 ലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ റഷ്യയിൽ മരണനിരക്ക് വളരെ കുറവാണ് യുകെയിൽ 36,042 പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി.