കോവിഡ് വാക്‌സിനെതിരെ പ്രചാരണം നടത്തിയയാള്‍ കോവിഡ് ബാധിച്ച് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (19:50 IST)
കോവിഡ് വാക്‌സിനെതിരെ പ്രചരണം നടത്തിയ ക്രിസ്തീയ ടെലിവിഷന്‍ ചാനല്‍ ഉടമയാണ് കോവിഡ് ബാധിച്ച് മരിച്ചത്. നോര്‍ത്ത് ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേ സ്റ്റാര്‍ ടെലിവിഷന്റെ സ്ഥാപകനും സിഇഒയുമായ മാര്‍ക്‌സ് ലാംപ്(64)ആണ് മരിച്ചത്. 1997 ലാണ് ഈ ചാനല്‍ ആരംഭിച്ചത്. ചാനലിലൂടെ വന്‍തോതിലുള്ള പ്രചാരണമാണ് വാക്‌സിനെതിരെ നടത്തിയിരുന്നത്. ധാരാളം വിമര്‍ശനങ്ങള്‍ ഇതിനെതിരെ ഉണ്ടായെങ്കിലും ലാംപ് അവയൊന്നും തന്നെ വകവെയ്ക്കാതെയായിരുന്നു പ്രചാരണം നടത്തിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :