വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 23 മെയ് 2020 (07:39 IST)
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ദിവസേന ഉണ്ടാകുന്നത് വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിൽ അധികം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 53,01,408 പേർക്കാണ് ലോകത്താകമാനം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 5,243 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 3,39,907 ആയി
അമേരിക്കയിൽ മാത്രം കഴിഞ്ഞദിവസം 1,283 പേർക്കാണ് ജീവൻ നഷ്ടമായത്. 97,647 പേരാണ് അമേരിക്കയിൽ മരിച്ചത്. 24 മണിക്കൂറിനീടെ 24,114 പേർക്ക് അമേരിക്കയിൽ പുതുതായി രോഗബധ സ്ഥിരീകരിച്ചു. 16,45,094 പേർക്കാണ് അമേരിക്കയിൽ ആകെ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയെ പിന്തള്ളി ബ്രസീൽ രണ്ടാം സ്ഥാനത്തെത്തി 3,30,890 പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്.