രേണുക വേണു|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (11:16 IST)
ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ 13 നഗരങ്ങള്‍ ലോക്ക്ഡൗണിലാണ്. 13 നഗരങ്ങളിലായി ഏകദേശം മൂന്ന് കോടി ജനങ്ങളാണ് പൂര്‍ണമായി അടച്ചിടപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം കൂടാതിരിക്കാനാണ് നിയന്ത്രണം.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലാണ് രോഗവ്യാപനം വീണ്ടും രൂക്ഷമായത്. ഫെബ്രുവരി 18 മുതല്‍ പ്രതിദിന കേസുകള്‍ മൂന്നക്കം കടന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം ശരാശരി 700 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരണസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല.
ചൈനയില്‍ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളാണ് വ്യാപിക്കുന്നത്. പുതിയ വകഭേദങ്ങള്‍ ഉടലെടുക്കുമോ എന്ന ആശങ്ക ഗവേഷകര്‍ക്കിടെയിലുണ്ട്. കോവിഡിന്റെ നാലാം തരംഗമാണോയിതെന്നും ആശങ്കയുണ്ട്.