ലോകത്ത് കൊവിഡ് ബാധിതർ 10.53 കോടി കടന്നു, മരണം 22.92 ലക്ഷം

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (09:02 IST)
ന്യുയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീരീകരിച്ചത് 4.75 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകൾ. ഇതോടെ ലോകത്തകെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അൻപത്തിമൂന്ന് ലക്ഷം കടന്നു. ഇതിൽ ഏഴുകോടി എഴുപത് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. 22.92 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ലോകത്ത് മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് അമേരിക്ക തന്നെയാണ്. ഒരു ലക്ഷത്തിലധികം പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. 2.72 കോടി പേർക്കാണ് അമേരിക്കയിലാകെ കൊവിഡ് സ്ഥിരീകരിച്ചത്. 4.66 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മാത്രം മരിച്ചു. ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :