രേണുക വേണു|
Last Modified ശനി, 10 ജൂലൈ 2021 (16:37 IST)
ലോകത്ത് കോവിഡ് വ്യാപനം കുറയുകയല്ലെന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് വ്യാപനം വര്‍ധിക്കുകയാണെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കുറയുകയല്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
നാല് കാര്യങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള കാരണമായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്. ഡെല്‍റ്റ വകഭേദമാണ് കോവിഡ് വ്യാപനം സങ്കീര്‍ണമാകാനുള്ള ആദ്യ കാരണം. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം വളരെ സാവധാനമാണ് നടക്കുന്നത്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി. ഇതെല്ലാം രോഗവ്യാപനത്തിനു കാരണമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ അഞ്ച് ലക്ഷത്തിനടുത്ത് കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 9300 പേരോളം കോവിഡ് ബാധിച്ച് മരണപ്പെട്ടു. മഹാമാരി ഒഴിയുകയാണെന്നല്ല ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ചില പ്രദേശങ്ങളില്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയിലെ മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ 30 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ന്നതും ആശങ്കപ്പെടുത്തുന്ന കണക്കായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.