അഭിറാം മനോഹർ|
Last Modified വെള്ളി, 20 മാര്‍ച്ച് 2020 (14:27 IST)
സൗദി അറേബ്യയിൽ ശനിയാഴ്ച്ച മുതൽ പൊതുഗതാഗതസംവിധാനങ്ങൾ പൂർണമായും നിർത്തലാക്കുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച്ചകാലത്തേക്കാണ്
സൗദി അറേബ്യ പൊതുഗതാഗത സംകിധാനങ്ങൾ നിർത്തലാക്കുന്നത്. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സൗദി സർക്കാരിന്റെ നിർദേശമുണ്ട്.
ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസുകള്‍, ട്രെയിന്‍, ടാക്സികള്‍ എന്നിവയുടെ സർവീസിനാണ് സർക്കാർ വിലക്കേർപ്പെടുത്തുന്നത്. അവശ്യ സര്‍വീസ് ജീവനക്കാര്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം. കൊറൊണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി അറേബ്യാ നേരത്തെ തന്നെ നിര്‍ത്തി വച്ചിട്ടുണ്ട്. സൗദിയിൽ ഇതുവരെയായി 274 പേർക്കാണ് കൊറോണ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഒരു മരണവും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.