വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 24 ഏപ്രില്‍ 2020 (07:28 IST)
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിയ്ക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. 1,90,528 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. 27,16,806 പേരാണ് ആകെ രോഗ ബാധിതർ. ഇതിൽ 58,696 പേർ ഗുരുതരാവസ്ഥയിലാണ്. ലോകത്തിലെ കൊവിഡ് മരണങ്ങളിൽ മൂന്നിൽ ഒന്നും അമേരിക്കയിലാണ്.
49,845 പേർക്കാണ് അമേരിക്കയിൽ മാത്രം ജീവൻ നഷ്ടമായത്. 8,80,204 പേർക്ക് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ 25,549 പേർ രോഗബധയെ തുടർന്ന് മരിച്ചു. സ്പെയിനിൽ 22,151 പേർക്കാണ് ജീവൻ നഷ്ടമായത്. ഫ്രാൻസിൽ 21,856 പേർ രോഗബധയെ തുടർന്ന് മരിച്ചു. യുകെയിൽ മരണസംഖ്യ 18,378 ആയി.