പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ദമ്പതികളെ കൊന്ന് കത്തിച്ചു

ലാഹോര്‍| Last Updated: ബുധന്‍, 5 നവം‌ബര്‍ 2014 (16:18 IST)
പാകിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ ജനക്കൂട്ടം തല്ലിക്കൊന്നതിന് ശേഷം മൃതദേഹം
ഇഷ്ടിക ചൂളയിലിട്ടു കത്തിച്ചു. വിശുദ്ധഗ്രന്ഥമായ ഖുറാനെ നിന്ദിച്ചതായി ആരോപിച്ചായിരുന്നു കൊലപാതകം.ലാഹോറില്‍ നിന്നും 40 മൈല്‍ തെക്ക് പടിഞ്ഞാറ് കോട്ട് രാധ കിഷനിലാണ് സംഭവം നടന്നത്. ഷാമ ഷെസാദ് എന്നിവരാ‍ണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഷാമ ഷെസാദ് ദമ്പതികള്‍ ഇഷ്ടിക ചൂള തൊഴിലാളികളാണ് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ശേഷം ജനക്കൂട്ടം ഇഷ്ടിക ചൂളയിലിട്ടു കത്തിക്കുകയായിരുന്നു.

സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതുകൂടാതെ ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കാന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ്
ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും

ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :