കാമുനൊപ്പം പോകുന്നത് തടയാന്‍ യുവതിയെ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ടത് ആറു വര്‍ഷം !

ചൈന| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (12:41 IST)
കാമുനൊപ്പം പോകുമെന്ന് ഭയന്ന് യുവതിയെ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ടത് ആറു വര്‍ഷം. ചൈനയിലെ ജിന്‍ഗാങിലാണ് സംഭവം നടന്നത്. 24കാരിയായ സാങ് ക്വിയെയാണ് മാതാപിതാക്കള്‍ തൊഴുത്തിനോട് സാമ്യമുള്ള മുറിയില്‍ ആറു വര്‍ഷമായി പൂട്ടിയിട്ടിരിക്കുന്നത്. വൃത്തിഹീനമായ മുറിയില്‍ കഴിയുന്ന യുവതിയുടെ അവസ്ഥ ഓരോ വര്‍ഷം കഴിയുന്തോറും മോശമായി വരികയാണെന്നാണ് യുവതിയെ രഹസ്യമായി സന്ദര്‍ശിച്ച ഒരു അയല്‍വാസി പറയുന്നത്. ഇയാള്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് യുവതിയുടെ അവസ്ഥ പുറം ലോകമറിഞ്ഞത്.

ഒരു യുവാവുമായുള്ള സാങ് ക്വിയുടെ ബന്ധം മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലെന്നും ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ മകള്‍ക്ക് മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് മാതാപിതാക്കള്‍ അയല്‍വാസികളോട് പറഞ്ഞിരിക്കുന്നത്. ചില സമയങ്ങളില്‍ അക്രമാസക്തയാകുന്നു എന്നതുകൊണ്ട് അവളെ വീട്ടില്‍ തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മാതാപിതാക്കള്‍ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :