സ്വയം കൊവിഡ് വൈറസ് ഏറ്റുവാങ്ങി ഗായിക, പിന്നാലെ വിവാദം

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (15:35 IST)
പുതുവത്സരത്തിൽ കൊവിഡ് ഏറ്റുവാങ്ങാതിരിക്കാനായി കൊവിഡ് സ്വയം ഏറ്റുവാങ്ങി ഗായിക. ചൈനയിലാണ് ഈ സംഭവം അരങ്ങേറിയത്. പുതുവർഷ സമയത്ത് ചൈനയിലെ അതിപ്രശസ്തയായ ഗായികയായ ജെയിന്‍ ഴാങ് ആണ് കൊവിഡ് സ്വയം വരുത്തിവെച്ചത്. പുതുവത്സരദിവസത്തെ പരിപാടി കൊവിഡ് ബാധിച്ച് നഷ്ടമാകാതിരിക്കാനാണ് ഇത്തരം ഒരു പ്രവർത്തി ചെയ്തത്.

കൊവിഡ് പോസിറ്റീവായ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിച്ച് കഷ്ടപ്പെട്ടാണ് ഗായിക സ്വയം കൊവിദ് സമ്പാദിച്ചത്. ഒരാഴ്ചക്കകം താരത്തിൻ്റെ അസുഖം മാറുകയും ചെയ്തു. കൊവിഡ് മാറിയതോടെ പുതുവത്സര പരിപാടിയിൽ തനിക്ക് കൊവിഡ് പേടിയില്ലാതെ ഇനി പങ്കെടുക്കാമെന്നാണ് ഗായിക പറയുന്നത്. ഗായിക ഇത് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം വിവാദമായത്.

ചൈനീസ് സമൂഹമാധ്യമമായ വെയിബോയിലാണ് ഗായിക പോസ്റ്റ് ചെയ്തത്. കൊവിഡിന്റെ പുതിയ വകഭേദമായ ബി എഫ്. 7 ഒമിേ്രകാണ്‍ ചൈനയെ വരിഞ്ഞു മുറുക്കിയ സമയത്ത് ഇത്രയും വിവരംകെട്ട സമീപനമാണ് ഗായിക സ്വീകരിച്ചതെന്നാണ് വിമർശനം. ഇതോടെ ഗായിക സമൂഹമാധ്യമങ്ങളിൽ നിന്ന് തൻ്റെ പോസ്റ്റ് പിൻവലിക്കുകയും പരസ്യമായി സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :