ബെയ്ജിങ്|
സജിത്ത്|
Last Modified ശനി, 12 ഓഗസ്റ്റ് 2017 (10:45 IST)
സ്വന്തം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പാക്ക് ചെയ്ത് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ അറസ്റ്റില്‍. 24കാരിയായ ലൂ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനയിലെ ഫൂച്ചൗവിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഒന്നിലേറെ പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷമാണ് യുവതി കവര്‍ കൊറിയറുകാരനെ ഏല്പിച്ചത്. എന്താണ് കവറിലെന്ന് അയാള്‍ പല തവണ ചോദിച്ചെങ്കിലും അക്കാര്യം വ്യക്തമാക്കാന്‍ ലൂ തയ്യാറായില്ല. അനാഥാലയത്തിന്റെ വിലാസമായിരുന്നു ആ പൊതിയില്‍ രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ കവറുമായി പോകുന്ന വേളയില്‍ കവറിന്റെ ഉള്ളില്‍ നിന്ന് ഇളക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കണ്ടെത്തിയത്. അതേസമയം കുട്ടി ആരോഗ്യം വീണ്ടെടുത്തതായും ലൂവിനെ വിശദമായി ചോദ്യം ചെയ്ത് വരുകയാണെന്നും പൊലീസ് അറിയിച്ചു.