വധശിക്ഷയ്ക്ക് വിധേയരായവരുടെ അവയവങ്ങള്‍ ഉപയോഗിക്കുന്ന രീതി ചൈന നിര്‍ത്തുന്നു

  ചൈന , വധശിക്ഷ , ശരീര അവയവങ്ങള്‍ , ചൈനീസ് സര്‍ക്കാര്‍
ബെയ്ജിങ്| jibin| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (14:16 IST)
വധശിക്ഷയ്ക്ക് വിധേയരായവരുടെ ശരീര അവയവങ്ങള്‍ ജീവിക്കുന്നവരില്‍ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കുന്നു. ഈ രീതിക്കെതിരെ വധശിക്ഷയ്ക്ക് വിധേയമാകുന്നവരുടെ ബന്ധുക്കളും, ഒരു വിഭാഗം ജനങ്ങളും നടത്തിവന്ന പ്രതിഷേധം കണക്കിലെടുത്താണ് ശരീര അവയവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ അവസാനിപ്പിക്കാനാണ് തീരുമാനം.

വധശിക്ഷയ്ക്ക് വിധേയരായവരുടെ ശരീര അവയവങ്ങള്‍ ജീവിക്കുന്നവരില്‍ ഉപയോഗിക്കുന്ന രീതി ചൈനയില്‍ വ്യാപകമാണ്. രാജ്യത്ത് അവയവ മാറ്റത്തിന്റെ മൂന്നില്‍ രണ്ടും ഇവര്‍ വഴിയാണെന്ന് നടക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2013ല്‍ മാത്രം 2,400 പേരാണ് ചൈനയില്‍ വധശിക്ഷക്ക് വിധേയരായത്. ഇവരില്‍ നിന്നും അവയവങ്ങള്‍ മാറ്റപ്പെട്ടതായാണ് അറിയുന്നത്.

വധശിക്ഷക്ക് വിധേയരായവരുടെ കുടുംബത്തിന്റെ സമ്മതം ലഭിച്ചാല്‍ അവയവങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും. അല്ലാത്ത പക്ഷം ഇത്തരത്തിലുള്ള പ്രവര്‍ത്തനം പാടില്ലെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :