ചൈനീസ് രുചികള്‍ക്ക് അടിമയാണെങ്കില്‍ നിങ്ങള്‍ ഏതുനിമിഷവും മരണപ്പെട്ടേക്കാം; കാരണമറിഞ്ഞാല്‍ തകര്‍ന്നു പോകും

ബീജിംഗ്, ബുധന്‍, 2 മാര്‍ച്ച് 2016 (21:38 IST)

Widgets Magazine
  ചൈനീസ് ഭക്ഷണം , ചൈനീസ് ഭക്ഷണശാല , ബീജിംഗ് , ചൈനീസ് സര്‍ക്കാര്‍

കൊതിപ്പിക്കുന്ന കളറും രുചിയുമുള്ളതാണ് ചൈനീസ് ഭക്ഷണങ്ങള്‍. കുട്ടികളും മുതിര്‍ന്നവരും ഒരു പരിധിവരെ ചൈനീസ് രുചികളില്‍ അടിമകളാണ്. ഈ രുചികള്‍ക്ക് പിന്നില്‍ പോപ്പി ക്യാപ്‌സ്യൂള്‍സ് എന്ന മയക്ക് മരുന്നാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചൈനയിലെ റെസ്‌റ്റോറന്റുകള്‍ തമ്മില്‍ മത്സരം രൂക്ഷമായതോടെ ഭക്ഷണത്തിന് രുചിയും കളറും കൂട്ടുന്നതിനായി മയക്കുമരുന്നും രാസവസ്‌തുക്കളും ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കറുപ്പും, കഞ്ചാവുമെല്ലാം പോലെ ഒരു മയക്ക് മരുന്ന് ചെടിയായ പോപ്പിയില്‍ നിന്നാണ് പോപ്പി ക്യാപ്‌സ്യൂള്‍സ് എന്ന രാസവസ്‌തു നിര്‍മിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നവര്‍ ഇത് മോണോസോഡിയം ഗ്ലുട്ടാമേറ്റില്‍ ചേര്‍ത്ത് സോസിലൂടെ ഉപഭോക്താക്കളിലെത്തിക്കുകയാണ് ചെയ്യുന്നത്.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ബീജിംഗിലെ അടക്കം പ്രശസ്‌തമായ 36 റെസ്റ്റോറന്റുകളില്‍ അധികൃതര്‍ അന്വേഷണം നടത്തിവരുകയാണ്. കൂടുതല്‍ ഭക്ഷണശാലകളില്‍ പരിശേധന നടത്താനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ ചൈനീസ് റെസ്‌റ്റോറന്റുകളിലും മയക്കുമരുന്നുകളും രാസവസ്‌തുക്കളും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ചൈനീസ് ഭക്ഷണം ചൈനീസ് ഭക്ഷണശാല ബീജിംഗ് ചൈനീസ് സര്‍ക്കാര്‍

Widgets Magazine

വാര്‍ത്ത

news

തലയുയര്‍ത്തി ഡിവൈഎഫ്ഐ, മറ്റുള്ളവര്‍ കണ്ടുപഠിക്കട്ടെ!

ഡി വൈ എഫ് ഐയുടെ സംസ്‌ഥാന നേതാക്കളുടെ പ്രായപരിധി നാല്‍പ്പതു വയസ്സില്‍ കവിയരുതെന്ന തീരുമാനം ...

news

ജോലി ലഭിക്കുന്നില്ല; ഫ്‌ളിപ്‌കാര്‍ട്ടില്‍ സ്വയം വില്‍പ്പനച്ചരക്കായി ബിരുദ വിദ്യാര്‍ത്ഥി

എങ്ങിനെയെങ്കിലും ഒരു ജോലി സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു നടപടി ...

news

കനയ്യകുമാറിന് ഇടക്കാല ജാമ്യം

രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ...

Widgets Magazine