ആശങ്ക വർധിക്കുന്നു; കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (08:07 IST)
കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 908 കടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് സ്ഥിതി വിഷയങ്ങൾ പടിക്കാൻ പോകുന്നു.

ഇന്നലെ മാത്രം ചൈനയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 89 ആണ്. മരിച്ചവരില്‍ കൂടുതല്‍ പേരും വൈറസിന്‍റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

വുഹാനിലും ഹുബൈയിലും സ്ഥിതി അതിഗുരുതമാണെന്നും രോഗബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മിഖായേല്‍ റയാന്‍ അറിയിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :