സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 9 മെയ് 2023 (09:38 IST)
276 ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ചൈനയുടെ ആളില്ലാ പരീക്ഷണ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ചൈനയുടെ ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണ പേടകം തിങ്കളാഴ്ച ജുക്വാവാന്‍ ലേഞ്ച് സെന്ററിലാണ് തിരിച്ചെത്തിയത്. 2022 ഓഗസ്റ്റിലായിരുന്നു പേടകം വിക്ഷേപിച്ചത്. അതേസമയം പേടകം എന്ത് ആവശ്യത്തിനുള്ളതാണെന്നോ എത്ര ഉയരത്തിലാണ് ഭ്രമണം ചെയ്തതെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ചൈന പുറത്തുവിട്ടിട്ടില്ല.
ബഹിരാകാശ പേടകങ്ങള്‍ പുനരുപയോഗം ചെയ്യുന്നതിനുള്ള ചൈനീസ് സാങ്കേതികവിദ്യയുടെ വന്‍ കുതിച്ചുചാട്ടമാണ് വിജയത്തിന് പിന്നിലെന്ന് ചൈനീസ് മാധ്യമം പറയുന്നു.