ചന്ദ്രനില്‍ നിന്നും മണ്ണും പാറയും ഭൂമിയില്‍ എത്തിക്കും; ചൈനയുടെ ആളില്ലാ പേടകം ചൊവ്വാഴ്ച ചന്ദ്രനിലേക്ക് തിരിക്കുന്നു

ശ്രീനു എസ്| Last Updated: തിങ്കള്‍, 23 നവം‌ബര്‍ 2020 (09:06 IST)
ചന്ദ്രനില്‍ നിന്നും മണ്ണും പാറയും ഭൂമിയില്‍ എത്തിക്കാന്‍ ചൈനയുടെ ആളില്ലാ പേടകം ചൊവ്വാഴ്ച ചന്ദ്രനിലേക്ക് തിരിക്കുന്നു. 1970നു ശേഷം ആദ്യമായാണ് ഒരു രാജ്യം ഇത്തരം ഒരു ദൗത്യവുമായി ചന്ദ്രനിലേക്ക് തിരിക്കുന്നത്. റഷ്യയും അമേരിക്കയും മാത്രമാണ് ഇക്കാര്യത്തില്‍ വിജയം കൈവരിച്ച രാജ്യങ്ങള്‍.

ചാങ് ഇ-5 എന്ന പേടകമാണ് പര്യവേഷണത്തിനായി ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. ഏകദേശം ഒന്നരക്കിലോ ഓളം മണ്ണും പാറയും ഭൂമിയില്‍ എത്തിക്കാനാണ് ചൈനയുടെ ശ്രമം. ചന്ദ്രന്റെ ഉദ്ഭവത്തെ സംബന്ധിച്ച പഠനമാണ് ലക്ഷ്യം വയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :