സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 12 മാര്‍ച്ച് 2022 (12:11 IST)
വീണ്ടും കോവിഡ് ആശങ്കയില്‍ ചൈന. 2 വര്‍ഷത്തിനിടെ ചൈനയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ആയിരം കടന്നു. ചൈനയിലെ ചാങ്ചുന്‍ നഗരത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1369 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെയുള്ളവര്‍ക്ക് ആഴ്ചയില്‍ 2 ദിവസം മാത്രം സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാം.
കൂടാതെ കമ്പിനികള്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം ആരംഭിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.