സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 30 നവംബര്‍ 2022 (10:47 IST)
ചൈന സര്‍ക്കാരിന്റെ കോവിഡ് ലോക്ഡൗണിനെതിരെ രാജ്യത്തു ജനകീയ പ്രതിഷേധം. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ലോക്ഡൗണിനിടെ 10 പേര് ഫ്ലാറ്റിലെ അഗ്നിബാധയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരംഭിച്ച പ്രതിഷേധം മറ്റു മേഖലകളിലേക്കും പടര്‍ന്നു. ഷിന്‍ജിയാങ് പ്രവിശ്യാ തലസ്ഥാനമായ ഉറുംഖി നഗരത്തില്‍ മൂന്ന് മാസമായി തുടരുന്ന ലോക്ഡൗണില്‍ സഹികെട്ടാണ് ജനം തെരുവിലിറങ്ങിയത്.
സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ കേട്ടിട്ടില്ലാത്ത ചൈനയില്‍ ഷാങ്ഹായ് ഉള്‍പ്പെടെ വന്‍ നഗരങ്ങളില്‍ ശനിയാഴ്ച വൈകിട്ടു നടന്ന ലോക്ഡൗണ്‍ വിരുദ്ധ പ്രതിഷേധത്തില്‍ ആയിരങ്ങളാണു പങ്കെടുത്തത്. ഷാങ്ഹായ് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പ്രസിഡന്റ് ഷി ചിന്‍പിങ് രാജിവയ്ക്കണമെന്നു മുദ്രാവാക്യങ്ങളുയര്‍ന്നു. സമരക്കാര്‍ക്കു നേരെ സേന കുരുമുളുക് സ്പ്രേ പ്രയോഗിച്ചു. ഒട്ടേറെപ്പേര്‍ അറസ്റ്റിലായി.