ബെയ്ജിംഗ്|
jibin|
Last Modified ബുധന്‍, 4 ജൂണ്‍ 2014 (10:56 IST)
ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഇരുപത്തിരണ്ട്
തൊഴിലാളികള്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണ-പശ്ചിമ പ്രവിശ്യയായ വാന്ഷെങ് ജില്ലയിലെ ചോങ്കിംഗിലെ കല്‍ക്കരി ഖനിയിലാണ് സ്ഫോടനം നടന്നത്.
സ്ഫോടനം നടന്ന സമയത്ത്
28 തൊഴിലാളികളാണ്
ഖനിയില്‍ ഉണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ പുറത്തു വിട്ടിട്ടില.