ചാര്‍ലി ഹെബ്ദൊയിലെ ഭീകരാക്രമണത്തിനു പിന്നില്‍ അമേരിക്ക

ചാര്‍ലി ഹെബ്ദൊ, അമേരിക്ക, സി‌ഐഎ
ന്യൂയോര്‍ക്ക്| vishnu| Last Modified ചൊവ്വ, 20 ജനുവരി 2015 (08:53 IST)
ലോകം മുഴുവന്‍ അപലപിച്ച ചാര്‍ലി ഹെബ്ദോ എന്ന ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസികയുടെ ഓഫീസിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ എന്ന് ആരോപണം. അമേരിക്കന്‍ ചാര സംഘടനയായ സി‌ഐഎയുടെ ബുദ്ധിയില്‍ വിരിഞ്ഞ തന്ത്രമായിരുന്നു ചാര്‍ലി ഹെബ്ദോയ്ക്ക് നേരെ നടന്ന ഭീകരാക്രമണം എന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന ആരോപണം. സംഭവം ഉന്നയിച്ചിരിക്കുന്നത് മുസ്ലീം സംഘടനകളൊ തീവ്രവാദികളൊ അല്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലെ മുന്‍ ഉദ്യോഗസ്ഥന്റേതാണ് പുതിയ ആരോപണം.

മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ പോള്‍ ക്രെയ്ഡ് റോബര്‍ട്‌സ് ആണ് അമേരിക്ക കുറ്റപ്പെടുത്തുന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വാള്‍ സ്ട്രീറ്റ് ജെര്‍ണലിന്റെ മുന്‍ പത്രാധിപന്‍ കൂടിയായ ഇദ്ദേഹം പറയുന്നത്, ഫ്രാന്‍സ് സ്വതന്ത്ര നിലപാടുകളെടുത്ത് മുന്നോട്ട് വരുന്നത് തീരെ താപര്യപ്പെടാത്ത അമേരിക്ക തന്നെയാണ് തീവ്രവാദികളെ ഉപയോഗിച്ച് വാരികയ്ക്കു നേരെ ആക്രമണം നടത്തിയത് എന്നാണ്. ആക്രമണം നടത്തിയത് തങ്ങളാണെന്ന അവകാശവാദവുമായി യമന്‍ അല്‍ഖ്വായ്ദ വന്നിട്ടുണ്ടെന്നത് സത്യം തന്നെ. എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിഐഎ തന്നെയായിരിക്കാമെന്നാണ് പോള്‍ ക്രെയ്ഗിന്റെ വിലയിരുത്തല്‍.

ണ്ടാം ലോക മഹായുദ്ധ കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ അമേരിക്ക നടപ്പാക്കിയത് സമാന പദ്ധതിയാണന്നും അദ്ദേഹം പറയുന്നത്. കമ്യൂണിസം ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന കാലമായിരുന്നു അത്. അന്ന് കമ്യൂണിസ്റ്റുകളുടെ പേരില്‍ അക്രമങ്ങള്‍ നടത്തിയിരുന്നത് സിഐഎ ആയിരുന്നു എന്നും ഇദ്ദേഹം ആരോപിക്കുന്നു. അന്ന് കമ്യൂണിസ്റ്റുകളെയാണ് അവര്‍ ഉപയോഗിച്ചിരുന്നത എങ്കില്‍ ഇന്ന് മുസ്ലീങ്ങളെ ഉപയോഗിക്കുന്നു. ഫ്രാന്‍സിലെ അമേരിക്കയുടെ കീഴില്‍ ഒരു രാജ്യമായി നില നിര്‍ത്തുക മാത്രമാണ് ഇതിലൂടെ സിഐഎ ലക്ഷ്യമിട്ടിരിക്കുന്നതെന്നും പോള്‍ ക്രെയ്ഗ് വാദിക്കുന്നു.

സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മുസ്ലീം ജനവിഭാഗങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ഫ്രാന്‍സിലെ മുസ്ലീം വിഭാഗങ്ങള്‍ അമേരിക്കയാണ് ആക്രമണത്തിനു പിന്നില്‍ എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട്. തങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ ഒറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് ഇവര്‍ കരുതുന്നത്. യൂറോപ്പിലെങ്ങും മുസ്ലീങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :