തോക്കിന് മുന്നില്‍ തൂലിക പതറില്ല; പ്രവാചക കാര്‍ട്ടൂണുമായി ചാര്‍ളി എബ്ദോയുടെ പുതിയ ലക്കം പുറത്ത്

മുഹമ്മദ് നബി , ചാര്‍ളി എബ്ദോ , തീവ്രവാദ ആക്രമണം
പാരിസ്| jibin| Last Modified ബുധന്‍, 14 ജനുവരി 2015 (13:10 IST)
പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് തീവ്രവാദ ആക്രമണത്തിന് ഇരയായ ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ചാര്‍ലി എബ്ദോയുടെ പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മുപ്പതുലക്ഷം കോപ്പികളാണ് 25 രാജ്യങ്ങളിലായി പുറത്തിറക്കുന്നത്.


തീവ്രവാദികള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കാനാണ് ചാര്‍ളി എബ്ദോയുടെ തീരുമാനം. പ്രവാചക കാര്‍ട്ടൂണ്‍ കവര്‍ ചിത്രമായി ‘അതിജീവിച്ചവരുടെ ലക്കം’ എന്ന പേരിലാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 'എല്ലാം ക്ഷമിച്ചിരിക്കുന്നു' എന്നര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടില്‍ ‘ഞാന്‍ ചാര്‍ളി‘ എന്ന ബോര്‍ഡു പിടിച്ച് കൊല്ലപ്പെട്ടവരെ ഓര്‍ത്ത് നബി കരയുന്ന ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്. പതിനാറ് ഭാഷകളിലായിട്ടാണ് മുപ്പതുലക്ഷം കോപ്പികള്‍ പുറത്ത് ഇറങ്ങിയത്.

ജനുവരി ഏഴിന് മാഗസിനിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 12 പേരാണ് വെടിയേറ്റ് മരിച്ചത്. തേസമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ 10,000ത്തോളം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :