ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ ചന്ദ്ര ബഹാദുർ ഡാങ്കി അന്തരിച്ചു

കാഠ്മണ്ഡു:| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (14:05 IST)
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നേപ്പാൾ സ്വദേശി ചന്ദ്ര ബഹാദുർ ഡാങ്കി(75) അന്തരിച്ചു. യു എസിലെ സമോവ ദ്വീപിലെ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം.

2012 ഫെബ്രവരി 26 ന് ഡാങ്കിക്ക് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തിക്കുള്ള ഗിന്നസ് റെക്കാർഡ് ചന്ദ്ര ബഹാദുർ ഡാങ്കിക്ക് ലഭിച്ചിരുന്നു. 54.6 സെന്റീമീറ്റർ ആയിരുന്നു അദ്ദേഹത്തിന്റെ ഉയരം. സമോവ ദ്വീപ് സന്ദർശിക്കാനെത്തിയ ഡാങ്കിയെ അസുഖബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :