കത്തോലിക്കാ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ക്ഷമിക്കാനാവില്ല

റോം| Last Modified ബുധന്‍, 28 മെയ് 2014 (09:59 IST)
റോമന്‍ കത്തോലിക്കാ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത നടപടിയെ ഒരുവിധത്തിലും ക്ഷമിക്കാനാവില്ലെന്നും 'സാത്താന്‍ ആരാധന പോലെ മോശമായ കുറ്റമായാണ് കുട്ടികളെ ദുരുപയോഗിക്കുന്ന നടപടിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു.

വൈദികരുടെ പീഡനത്തിന് ഇരയായ ഒരു സംഘം കുട്ടികളുമായി താന്‍ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തുമെന്നും മാര്‍പാപ്പ അറിയിച്ചു.

ദുരുപയോഗിക്കപ്പെട്ട എട്ടു കുട്ടികളുടെ സംഘത്തിനു പുറമേ വൈദികരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിഷന്‍ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ സീന്‍ പാട്രിക് ഒമാല്ലിയുമായും അടുത്ത മാസം വത്തിക്കാനില്‍ മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും.

ഇത്തരം പ്രവൃത്തി ചെയ്യുന്ന പുരോഹിതര്‍ ദൈവത്തിന്റെ സഭയെ വഞ്ചിക്കുകയാണെന്നും മിഡില്‍ ഈസ്റ്റ് പര്യടനത്തിനു ശേഷം റോമിലേക്ക് പുറപ്പെടവേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :